കര്‍ത്താവില്‍ സന്തോഷം | KESTER | Evergreen Malayalam Christian Devotional Song

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
865 Views
കര്‍ത്താവില്‍ സന്തോഷം അവനെന്‍ ബലം
പാരിതില്‍ പാര്‍ക്കും നാള്‍ അവനെന്‍ ബലം
അവനെന്റെ സങ്കേതം വിശ്രമം നാള്‍ തോറും
അവനെന്റെ സര്‍വ്വവുമേ
പലനാള്‍ കരുതി ഞാന്‍ എകനെന്നു
അന്നാളില്‍ അവനെന്നോട് ചൊല്ലി
ലോകാന്ത്യത്തോളവും കൂടെ ഇരിക്കുന്നോന്‍
നിന്നോട് കൂടെയുണ്ട്
ബലഹീനനെന്നു ഞാന്‍ കരുതിയ നാള്‍
അന്നാളില്‍ അവനെന്നോട് ചൊല്ലി
ശക്തനാക്കുന്നവന്‍ ബലം പകരുന്നവന്‍
നിന്നോട് കൂടെയുണ്ട്
നിന്ദിതനെന്നു ഞാന്‍ കരുതിയ നാള്‍
അന്നാളില്‍ അവനെന്നോട് ചൊല്ലി
ക്ഷീണിച്ചു പോകേണ്ട നിന്നെ മാനിക്കുന്നോന്‍
നോന്നോടെ കൂടെയുണ്ട്
അസാദ്ധ്യം എന്ന് ഞാന്‍ കരുതിയ നാള്‍
അന്നാളില്‍ അവനെന്നോട് ചൊല്ലി
മനുഷ്യരാല്‍ അസാദ്ധ്യം സാദ്ധ്യമാക്കുന്നവന്‍
നിന്നോട് കൂടെയുണ്ട്
Category
Christian Videos

Post your comment