എന്നുള്ളമേ സ്തുതിക്ക നീ | KESTER | OLD AND NEW VERSION HD | Malayalam Christian Song

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
782 Views
എന്നുള്ളമേ സ്തുതിക്ക നീ പരനെ തന്‍
നന്മകള്‍ക്കായ് സ്തുതിക്കാം സ്തുതിക്കാം
എന്നന്തരംഗമേ അനുദിനവും
നന്ദിയോടെ പാടി സ്തുതിക്കാം
1
സുരലോക സുഖം വെടിഞ്ഞു
എന്നെ തേടി വന്ന ഇടയന്‍
തന്‍റെ ദേഹമെന്ന തിരശ്ശീല ചീന്തി
തവ മോക്ഷ മാര്‍ഗ്ഗം തുറന്നു
2
പാപരോഗത്താല്‍ നീ വലഞ്ഞു
തെല്ലും ആശയില്ലാതലഞ്ഞു
പാരം കേണീടുമ്പോള്‍ തിരുമേനിയതില്‍
എന്‍റെ വ്യാധിയെല്ലാം വഹിച്ചു
3
പലശോധനകള്‍ വരുമ്പോള്‍
ഭാരങ്ങള്‍ പെരുകിടുമ്പോള്‍
എന്നെ കാത്തുസൂക്ഷിച്ചൊരു കാന്തനല്ലോ
എന്‍റെ ഭാരമെല്ലാം ചുമന്നു
4
ആത്മാവിനാലെ നിറച്ചു
ആനന്ദമുള്ളില്‍ പകര്‍ന്നു
പ്രത്യാശ വര്‍ദ്ധിപ്പിച്ച് പാലിച്ചീടും
തവ - സ്നേഹമതിശയമേ (എന്നുള്ളമേ..)
Category
Christian Videos

Post your comment